ആലപ്പുഴയിലെ തെക്കേക്കരയിൽ വ്യാപക നിലംനികത്തലെന്ന് പരാതി…

നിയമസഭാ തെരഞ്ഞെടുപ്പിൻറെ മറവിൽ റവന്യൂ, പൊലീസ്, പഞ്ചായത്ത് അധികൃതരെ നോക്കുകുത്തികളാക്കി തെക്കേക്കര പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ അനധികൃത നിലംനികത്തൽ വ്യാപകമെന്ന് പരാതി. നാട്ടുകാർ പരാതിപ്പെടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിൽ നിന്നു സ്ഥലംമാറിയെത്തിയ ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടാൻ മടിക്കുന്നതായി ആക്ഷേപമുണ്ട്.

നീർത്തട സംരക്ഷണ നിയമപരിധിയിൽ വരുന്ന പാടശേഖരങ്ങളാണ് നികത്തുന്നവയിൽ ഏറെയും. വർഷങ്ങളായി തരിശുകിടക്കുന്നവയാണെന്നും നെൽകൃഷിക്ക്‌ അനുയോജ്യമല്ലെന്നും വാദമുന്നയിച്ചാണ് റിയൽ എസ്റ്റേറ്റ് ലോബികൾ വ്യാപകമായി ഭൂമി നികത്തിയെടുക്കുന്നത്. തെക്കേക്കര പഞ്ചായത്തിലെ പൊന്നേഴ വാർഡിൽ ഇത്താംപള്ളിൽ പാലത്തിനു തെക്ക് ടി എ കനാലിനു പടിഞ്ഞാറുവശം സ്വകാര്യ വ്യക്തി പാടം നികത്തിയതാണ് ഒടുവിലത്തെ സംഭവം. രാത്രിയുടെ മറവിൽ ടിപ്പർ ലോറികളിൽ ഗ്രാവലെത്തിച്ച് പാടം നികത്തിയെടുത്തെന്ന് നാട്ടുകാർ പറയുന്നു

Related Articles

Back to top button