വായിലും നാക്കിലും അലർജി..’ഫുള്‍ടോസ്’ കഴിച്ച വിദ്യാര്‍ത്ഥിനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ….
ഫുള്‍ടോസ് കഴിച്ച വിദ്യാര്‍ത്ഥിനിക്ക് ഗുരുതര ആരോഗ്യപ്രശ്നമെന്ന് പരാതി. പ്രമുഖ കമ്പനിയുടെ ഫുള്‍ടോസ് കഴിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വായിലും നാക്കിലുമാണ് അലര്‍ജിയുണ്ടായത്.കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് തെനങ്ങാംപറമ്പ് സ്വദേശി ഷാജുവിന്റെ മകള്‍ ആരാധ്യക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിന് പരാതി നല്കി.