ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി..നെയ്‌ത്തേങ്ങകള്‍ വാരി മാറ്റിയെന്ന് ആക്ഷേപം…
ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി. ബുധനാഴ്ച രാത്രി അണഞ്ഞ ആഴി വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചത്. ആഴി അണഞ്ഞ ശേഷം വീണ നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും ആക്ഷേപമുണ്ട്. പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.ദേവസ്വം ബോര്‍ഡിന്റേയും ഉത്തരവാദിത്തപ്പെട്ടവരുടേയും അനാസ്ഥയാണിതെന്ന് ഭക്തര്‍ പറഞ്ഞു. മാസപൂജയ്ക്കായി തുറക്കുമ്പോള്‍ മേല്‍ശാന്തി കത്തിക്കുന്ന അഗ്‌നി നടയടക്കുന്നതുവരെ കത്തിനില്‍ക്കും. ആഴി അണഞ്ഞത് മാനസിക വിഷമമുണ്ടാക്കുമെന്നും ഭക്തര്‍ പരാതിപ്പെട്ടു.