ചെങ്ങന്നൂരിൽ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു.. പ്രതി പിടിയിൽ…
കാഴ്ച പരിമിതിയുളള വൃക്കരോഗിയെ കബളിപ്പിച്ച് 1800 രൂപയുടെ 37 ലോട്ടറി (lottery) ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്.മനപ്പൂർവം കബളിപ്പിച്ചതല്ലെന്ന് ഇദ്ദേഹം പൊലീസിന് മൊഴി നൽകി . ചെങ്ങന്നൂർ മഠത്തുംപടി സ്വദേശി വിനുവിന്റെ കൈവശമുണ്ടായിരുന്ന ലോട്ടറിയാണ് ഇയാൾ കൈവശപ്പെടുത്തിയത്.ലോട്ടറിയുടെ പണം നാളെ നൽകുമെന്നും പോലീസിനോട് ഇയാൾ പറഞ്ഞു .