അമ്മയുടെയും, സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

 മഹാരാഷ്ട്രയിലെ പൂനയിൽ 21 വയസ്സുള്ള യുവതിയെ തട്ടികൊണ്ടു പോയതായി പരാതി. അമ്മയുടെയും, സഹോദരൻ്റെയും ഒപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി, അമ്മയുടെയും, സഹോദരൻ്റെയും കണ്ണിൽ മുളക് പൊടി എറിഞ്ഞ ശേഷമാണ് പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് നാലുണിക്കായിരുന്നു സംഭവം നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞെന്നും  പ്രതികൾ സഹോദരൻമാരാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികളായ സാഹിർ ഹാരൂൺ ഷെയ്ഖിനും, അയാൻ ഹാരൂൺ ഷെയ്ഖിനും വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

Related Articles

Back to top button