ഷാരൂഖ് ഖാന്റെ വീട്ടിൽ പരിശോധന നടത്തി വനംവകുപ്പും കോർപറേഷനും…

തീരദേശ നിർമ്മാണ നിയന്ത്രണചട്ടം ലംഘിച്ചെന്ന പരാതിയിൽ നടൻ ഷാറൂഖാന്റെ വീട്ടിൽ പരിശോധന. മുംബൈ കോർപ്പറേഷനും വനംവകുപ്പുമാണ് ഇന്നലെ പരിശോധന നടത്തിയത്. മുംബൈ ബാന്ദ്രയിൽ കടൽതീരത്തോട് ചേർന്നുള്ള നടന്റെ മന്നത്ത് എന്ന വീട്ടിലെ പുതിയ നിർമ്മാണപ്രവർത്തനങ്ങൾ നിയമം ലംഘിച്ചാണെന്നുകാട്ടി ആക്ടിവിസ്റ്റായ സന്തോഷ് ദൗണ്ട്കറാണ് പരാതി നൽകിയത്.
പരിശോധന നടക്കുമ്പോൾ ഷാറൂഖ് ഖാനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശോധന റിപ്പോർട്ട് സംഘം ഉടൻ തയാറാക്കുമെന്നാണ് റിപ്പോർട്ടുകൾ.