പി അയിഷ പോറ്റിക്കെതിരെ അസഭ്യവർഷമെന്ന് പരാതി… രണ്ട് പേർക്കെതിരെ കേസെടുത്തു…

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി അയിഷ പോറ്റിക്കെതിരെ അസഭ്യവർഷമെന്ന് പരാതി. രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. കരീപ്ര പഞ്ചായത്തിലെ സ്വീകരണത്തിനിടെ രണ്ട് സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയെന്നാണ് പരാതി. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.സിപിഎമ്മിൽ തന്നെ ഒതുക്കിയതിൽ ധനമന്ത്രിയും കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാനാര്‍ത്ഥിയുമായി കെ എൻ ബാലഗോപാലിന് നല്ല പങ്കുണ്ടെന്ന് അയിഷ പോറ്റി ആരോപിച്ചിരുന്നു. പൊതു ജനങ്ങളുമായി താൻ ബന്ധപ്പെടാൻ പാടില്ലെന്ന തരത്തിൽ തന്നെ ഒതുക്കിയതിൽ ക്ഷമ കെട്ടാണ് സിപിഎം വിട്ടത്. സിപിഎം മൂല്യങ്ങള്‍ നഷ്ടപ്പെട്ട അസ്ഥികൂടമായെന്നും അയിഷ പോറ്റി വിമര്‍ശിച്ചു. അയിഷ പോറ്റിയുടെയും ആരോപണങ്ങളോടും വിമമര്‍ശനങ്ങളോടും പ്രതികരിക്കേണ്ടെന്നാണ് എൽഡിഎഫ് നിലപാട്.

Related Articles

Back to top button