പിടിഎ റഹീമിന്റെ പേരിൽ വ്യാജ ഫോൺ കോൾ എന്ന് പരാതി.

ചിഹ്നം മാറ്റി പറഞ്ഞ് പിടിഎ റഹീമിന്റെ പേരിൽ ഫോൺ സന്ദേശം വരുന്നതായാണ് പരാതി. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കുന്ദമംഗലത്തെ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയാണ് പിടിഎ റഹീം. ബക്കറ്റിന് പകരം ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം എന്ന് പറഞ്ഞാണ് ഫോൺ കോൾ.പിടിഎ റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം. കഴിഞ്ഞ തവണ സീറ്റ് ലീഗിന് വിട്ടു നൽകിയിരുന്നെങ്കിലും കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ പൊതുസ്വതന്ത്രനായി നിർത്തിയുള്ള നീക്കവും പരാജയപ്പെടുകയായിരുന്നു.കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കുന്ദമംഗലം നിയമസഭാമണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നൊഴികെ എല്ലാ പഞ്ചായത്തുകളും യുഡിഎഫിനൊപ്പം നിന്നു. സിപിഐഎം ശക്തികേന്ദ്രമായ ഒളവണ്ണ പഞ്ചായത്ത് മാത്രമാണ് എൽഡിഎഫിന് നേടാനായത്.

Related Articles

Back to top button