മണപ്പുറം ഫിനാൻസിൽ ലോൺ തിരിച്ചടവ് മുടങ്ങി; ജീവനക്കാർ കുടുംബത്തെ വീട്ടിൽ കയറി മർദ്ദിച്ചെന്ന് ആരോപണം…

ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. മഞ്ചേരി വായ്പ്പാറപ്പടി സ്വദേശികളായ അസദുള്ള, ഭാര്യ മിൻസിയ, മകൻ അമീൻ സിയാദ് എന്നിവരെയാണ് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ മർദ്ദിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മണപ്പുറം ഫിനാൻസിൽ നിന്ന് 2023-ൽ അഞ്ചര സെന്റ് ഭൂമി പണയപ്പെടുത്തി 4,10,000 രൂപയാണ് കുടുംബം വായ്പ എടുത്തിരുന്നത്. എന്നാൽ രണ്ട് മാസമായി ലോൺ തിരിച്ചടക്കാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് ജീവനക്കാർ വീട് കയറി മർദ്ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.

Related Articles

Back to top button