പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി.. മർദ്ദിച്ച് പണം തട്ടിയതായി പരാതി…
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. ബുള്ളറ്റ് വാടകയ്ക്ക് നല്‍കി മര്‍ദ്ദിച്ച് പണം തട്ടിയതായാണ് പരാതി. താമരശ്ശേരി എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പരാതിക്കാരന്‍. കൊടുവള്ളി സ്വദേശി ജൈസലിന് എതിരെയാണ് പരാതി. ബാലുശ്ശേരി പൊലീസില്‍ കുട്ടിയുടെ കുടുംബം പരാതി നല്‍കി.
ജൈസല്‍ ബുള്ളറ്റ് വാടകയ്ക്ക് നല്‍കിയ ശേഷം നിരന്തരം പണം ആവശ്യപ്പെടുകയായിരുന്നു. തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.