മുഖ്യമന്ത്രിയുടെ വീട് ഉൾപ്പെടുന്ന പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കും ഏജന്റിനും മർദ്ദനമേറ്റതായി പരാതി

മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയെയും ഏജന്റിനെയും മർദ്ദിച്ചതായി പരാതി. പതിനാറാം വാർഡിലെ സ്ഥാനാർത്ഥി ടി ഷീന, ചീഫ് ഏജന്റ് മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നരേന്ദ്ര ബാബു എന്നിവർക്കാണ് മർദ്ദനമേറ്റത്.

നരേന്ദ്രബാബു മാസ്റ്റർ നടത്തുന്ന മമ്പറത്തെ ജനസേവ കേന്ദ്രത്തിൽ എത്തിയ മുഖം മറച്ച നാലംഗസംഘമാണ് ആക്രമണം നടത്തിയത്. കേന്ദ്രത്തിലുണ്ടായിരുന്ന വനിതാ പ്രവർത്തകർക്ക് മർദ്ദനമേറ്റിട്ടുണ്ട്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Related Articles

Back to top button