എംബിബിഎസ് വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ കാണാനില്ല.. പരാതി…

കര്‍ണാടകയിലെ ബല്‍ഗാവിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാണാതായതായി പരാതി. വടകര വില്ല്യാപ്പള്ളി സ്വദേശി കോച്ചിയാമ്പള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായത്.

ബെല്‍ഗാവി പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. അലനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. പിതാവ്: 9480290450,ബെല്‍ഗാവി പൊലീസ് സ്‌റ്റേഷന്‍: 083102491071.,

Related Articles

Back to top button