സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി…

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതിക്രമിച്ച് കയറിയതായി പരാതി.സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ജിസിഡിഎ രംഗത്തെത്തി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വര്‍ഗീസടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്. ജി സി ഡി എ സെക്രട്ടറിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.



