ശിശുസംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി

കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. 14കാരിയായ മാനസിക പീഡനം നേരിടുന്ന ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയില്‍ ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.
എന്നാല്‍ കേസില്‍ ചില അവ്യക്തതകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഈ കേന്ദ്രത്തില്‍ പുരുഷ ജീവനക്കാരില്ലെന്നാണ് വിശദീകരണം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായതിനാല്‍ തന്നെ കുറച്ച് കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. കുട്ടിയെ കൂടുതല്‍ കൗണ്‍സലിങ്ങിന് വിധേയമാക്കും.