സ്കൂൾ ബസിൻറെ ഫീസ് അടച്ചില്ല… വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയെന്ന് പരാതി…

ഫീസ് അടയ്ക്കാത്തതിൻറെ പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയെന്ന് പരാതി. കണ്ണൂർ പയ്യന്നൂരിലെ എസ്എബിടിഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവാണ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയത്.

തിങ്കളാഴ്ച പ്രവേശനോത്സവത്തിനുശേഷം സ്കൂൾ ബസിൽ കയറിയ കുട്ടിയെ ജീവനക്കാരൻ ബലമായി പിടിച്ചിറക്കി, മറ്റ് കുട്ടികളുടെ മുന്നിൽ അപമാനിച്ചെന്നാണ് പരാതി. സംഭവം അന്വേഷിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പ്രധാനാധ്യാപകൻ പ്രതികരിച്ചു.

Related Articles

Back to top button