രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

സംവിധായകൻ എസ്.എസ്. രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന. ഹനുമാനെക്കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് സംഘടന രാജമൗലിക്കെതിരെ രം​ഗത്തെത്തിയത്. തെലങ്കാന രംഗറെഡ്ഡിയിലെ സരൂര്‍നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. തെലുങ്കുതാരം മഹേഷ് ബാബു നായകനും പ്രിയങ്കാ ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലുമെത്തുന്ന ‘വാരാണസി’യുടെ ടൈറ്റില്‍ ലോഞ്ചിൽ രാജമൗലി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. ഹിന്ദു ദൈവമായ ഹനുമാനെക്കുറിച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നും ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിച്ചു.

പരാതിയിന്മേല്‍ സരൂര്‍നഗര്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന ‘ഗ്ലോബ്‌ട്രോട്ടര്‍ ഇവന്റി’ലാണ് രാജമൗലി പരാമര്‍ശം നടത്തിയത്. ‘ഞാന്‍ ഭഗവാന്‍ ഹനുമാനില്‍ വിശ്വസിക്കുന്നില്ല’ എന്ന പരാമർശമാണ് വിവാ​ദത്തിലായത്. രാജമൗലിയുടെ ‘വാരണാസി’ എന്ന ചിത്രം അവസാന ഘട്ടത്തിലാണ്. 2027ലായിരിക്കും ചിത്രം റിലീസ് ചെയ്യുക

Related Articles

Back to top button