ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നൽകിയതായി പരാതി.. അമ്മ അറിഞ്ഞത് പാൽ നൽകാൻ എത്തിയപ്പോൾ….

ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മാറി നൽകിയതായി പരാതി. എൻഐസിയുവിൽ ഉള്ള കുട്ടിയെ മുലപ്പാൽ നൽകാൻ നഴ്‌സ് മാറി നൽകിയതായിട്ടാണ് പരാതി.കുഞ്ഞിനെ മുലപ്പാൽ നൽകാൻ മറ്റൊരാൾക്ക് നൽകിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. മുലപ്പാൽ നൽകാനായി അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞത്. പിന്നാലെയാണ് മറ്റൊരാൾക്ക് കുഞ്ഞിനെ പാലൂട്ടാൻ നൽകിയെന്ന് മനസിലായത്.

പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നൽകിയത്.അമ്മ പരാതിയുമായി വന്നതോടെയാണ് വിവരം ആശുപത്രി അധികൃതർ അറിയുന്നത്. കുഞ്ഞിന്റെ കൈയിലെ ടാഗ് നഷ്ടപ്പെട്ടതാണ് മാറിനൽകാൻ കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മുപ്പതിനാണ് കുഞ്ഞ് ജനിച്ചത്.

Related Articles

Back to top button