കോട്ടയത്ത് ഭർത്താവിനെതിരെ പരാതി…അതിക്രൂര മർദ്ദനം നേരിട്ടെന്ന് യുവതി…

കോട്ടയം: കുമരനല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ഭര്‍ത്താവ് ജയന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് രമ്യ മോഹന്‍ പരാതി നല്കി. ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. നാല് വര്‍ഷമായി ജയന് യുവതിയെ ക്രൂരമായി മര്‍ദിക്കുകയാണ്. ഇതിനിടെ ഒരു തവണ പരാതി നല്‍കുകയും ജയനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.


