അധിക്ഷേപ പരാമർശം; CPIM ലോക്കല്‍ സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് പരാതി…

മുസ്‌ലിം ലീഗ് നേതാവ് പി എം എ സലാമിനെതിരെ സമൂഹ മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് പരാതി. സിപിഐഎം കണ്ണപുരം ലോക്കല്‍ സെക്രട്ടറി കെ വി ശ്രീധരന് എതിരെ യൂത്ത് ലീഗ് പരാതി നല്‍കി. യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ ഷിനാജ് ആണ് പരാതി നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ വര്‍ഗീയവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അപമാനിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.




