മദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമിച്ചു.. സിപിഐഎം നേതാവിനെതിരെ പരാതിയുമായി കുടുംബം…
സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും മദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. വയനാട് കറുവൻതോട് ബ്രാഞ്ച് സെക്രട്ടറി ഷാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് ആരോപണം. കറുവന്‍തോട് സ്വദേശ് സുരേഷിനും പങ്കാളി അനിതയ്ക്കുമാണ് ആക്രമണത്തിൽ പരുക്കേറ്റത്.മദ്യലഹരിയില്‍ ആയിരുന്ന ഷാബുവും സുഹൃത്തുക്കളും വീട്ടില്‍ കയറി ആക്രമണം നടത്തി. വീട്ടില്‍ കയറി മരകഷ്ണം വെച്ച് ആക്രമിച്ചു. വീടിന്‍റെ ജനല്‍ അടിച്ചു തകർത്തു. വീടിന് നേരെ കല്ലെറിഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.സംഭവത്തിൽ പൊലീസ് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിെരെ കേസെടുത്തു.