വി.എസിനെതിരെ പരനാറി പ്രയോഗം, മാവേലിക്കരയിൽ കണ്ടക്ടർക്കെതിരെ പരാതി
മാവേലിക്കര- വി.എസിനെതിരെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പരനാറി എന്ന് വിളിച്ച കണ്ടക്ടർക്കെതിരെ പരാതി. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ സന്തോഷ് കുമാറാണ് ടീം മാവേലിക്കര എന്ന കെ.എസ്.ആർ.ടി.സി ഗ്രൂപ്പിൽ വി.എസിനെ അധിക്ഷേപിച്ച് മെയേജ് ഇട്ടത്. വി.എസ് ഇടപ്പോൺ വന്നപ്പോൾ എന്ന ഫോട്ടോയ്ക്ക് താഴെ, പി.എസ്.സി അൺഅഡ്വൈസ്ഡ് കണ്ടക്ടർമാരെ സംബന്ധിച്ച് ഇയാളും പരനാറിയാ, എന്ന് സന്തേഷ് കുമാർ കമന്റ് ഇട്ടത്.
വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ കമന്റിട്ട സന്തോഷ് കുമാറിനെതിരെ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു മാവേലിക്കര യൂണിറ്റ് സെക്രട്ടറി സുനിൽകുമാർ ആണ് മാവേലിക്കര പൊലീസിലും കെ.എസ്.ആർ.ടി.സി മാവേലിക്കര സബ് ഡിപ്പോ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർക്കും പരാതി നൽകിയത്.