‘റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ വയോധികയുടെ ചലനശേഷി നഷ്ടപ്പെട്ടു’..വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ്…

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി. റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടുവെന്നാണ് ആരോപണം.തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടമായത്.സംഭവത്തിൽ മകള്‍ സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി.

മുയല്‍ മാന്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ എടുത്തത്. ഒക്ടോബര്‍ 21നായിരുന്നു വാക്‌സിനെടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്‌സിനുകളും എടുക്കുകയായിരുന്നുവെന്ന് മകള്‍ ആരോപിച്ചു.പിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.

Related Articles

Back to top button