‘അമ്മ’ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞു; അവസാന മത്സരാർത്ഥികൾ ഇവർ..

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടു കൂടി താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. ബാബുരാജ് പിന്മാറിയതോട് കൂടി ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവർ മത്സര രംഗത്തുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും.

അമ്മയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ നാമനിർദേശ പത്രിക സമർപ്പിക്കുകയും പിൻവലിക്കുകയും ചെയ്ത തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജ​ഗദീഷ് നാമനിർദേശ പത്രിക പിൻവലിച്ചത്. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക സമർപ്പിച്ചിരുന്നത്. ആരോപണവിധേയർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും വിവാദവും ഉയർന്നതോടെ അദ്ദേഹം വ്യാഴാഴ്ച മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു.

Related Articles

Back to top button