‘പാലക്കാട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആളില്ല..പിവി അൻവർ…
പാലക്കാട് ഡിഎംകെ സാന്നിധ്യം എൽഡിഎഫിനും യുഡിഎഫിനും തലവേദന സൃഷ്ടിക്കുമെന്ന് പിവി അൻവർ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണയ്ക്കാമെന്ന് പിവി അൻവർ പറഞ്ഞു. ഡിഎംകെ മത്സരിച്ചില്ലെങ്കിൽ പോലും കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല. ആ ജില്ലയിലെ കോൺഗ്രസുകാരുടെ പിന്തുണ പോലും സ്ഥാനാർഥിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തിയിൽ ജയിച്ച് ഒന്നര വർഷം നിയമസഭയിൽ എന്ത് ചെയ്യാനാണെന്ന് പിവി അൻവർ ചോദിച്ചു. പാലക്കാട് ഡിഎംകെ സ്ഥാനാർഥിയെ പിൻവലിച്ചാൽ യുഡിഎഫ് ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കുമോ എന്നും ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നും പിവി അൻവർ പറഞ്ഞു.



