സാമുദായിക ചേരിതിരിവുകൾ നിർണ്ണായകം… ജാതി രാഷ്ട്രീയം സജീവം… മാവേലിക്കര നഗരസഭയിൽ മുന്നണികൾക്ക് തലവേദന…

മാവേലിക്കര- ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രവർത്തനം പൂർത്തിയാകുമ്പോൾ മാവേലിക്കര നഗരസഭയിലെ 28 വാർഡുകളിലേയും സ്ഥാനാർത്ഥികളുടെ പ്രവർത്തനവും ജനങ്ങളുടെ പ്രതീക്ഷകളും നൽകുന്ന സൂചനകൾ നാല് ദിവസങ്ങളായി 140 ന്യൂസ് പ്രസിദ്ധീകരിക്കുകയാണ്. ഒരോ വാർഡുകളിലും ഞങ്ങളുടെ റിപ്പോർട്ടർ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളാണ് വായനക്കാരുടെ മുന്നിൽ എത്തിക്കുന്നത്. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക മേഖലയിലെ വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കാൻ ഞങ്ങൾ സമീപിച്ചത്. വാർഡ്-8 തഴക്കരഇടത് സ്വതന്ത്ര ആശ.എസ്സും മുൻ കൗൺസിലർ പ്രസന്ന ബാബുവും ബി.ജെ.പിയിലെ റോസി.എസ്സുമാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസിന് മുൻതൂക്കമുള്ള വാർഡിൽ ആശ പ്രവർത്തക എന്ന നിലയിൽ സ്വീകാര്യത ഏറെയുള്ള ആശയിലൂടെ വാർഡ് പിടിച്ചെടുക്കാം എന്നാണ് ഇടത് ക്യാമ്പ് വിലയിരുത്തുന്നത്. റോസിയും ശക്തി തെളിയിക്കാനുള്ള പോരാട്ടമാണ് കാഴ്ചവെക്കുന്നത്.വാർഡ്-9 പുതിയകാവ് മാർക്കറ്റ്ബി.ജി.പി സ്ഥാനാർത്ഥിയായി വിധു സുഭാഷ്, കോൺഗ്രസ് സ്ഥാനാർത്ഥിയായി സുനി ആലീസ് എബ്രഹാം, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സരസമ്മ എന്നിവരാണ് മത്സരിക്കുന്നത്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി വോട്ടുകൾ കൃത്യമായി പെട്ടിയിലാക്കാൻ കഴിഞ്ഞാൻ വിജയിക്കാനുള്ള സാധ്യതയാണ് ബി.ജെ.പിക്കുള്ളത്. ഓർത്തഡോക്സ് വോട്ടുകളും പരമ്പരാഗത എൻ.എസ്.എസ് വോട്ടുകളും കൈവിടില്ലെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ഇടത് സ്ഥാനാർത്ഥിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.വാർഡ്-10 കൊറ്റാർകാവ്കോൺഗ്രസിലെ ഉമാദേവിയും കേരള കോൺഗ്രസിലെ റെയിച്ചൽ സജുവും നേർക്കുനേർ പോരാടുന്ന ഇവിടെ മുൻ കൗൺസിലർ ഗീതാ കുമാരി ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. സാമുദായിക ചേരിതിരുവുകൾ തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച് കൗൺസിലറും വൈസ് ചെയർപേഴ്സണുമായ ഗീതാകുമാരി ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ഇവർ എൻ.എസ്.എസ് വോട്ടുകൾ കൂടുതലായി നേടിയാൽ അത് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കും. ഓർത്തഡോക്സ് വോട്ടുകൾ ലഭിക്കുകയും എസ്.എൻ.ഡി.പി വോട്ടുകൾ കൃത്യമായി പെട്ടിയിലാക്കാൻ കഴിയുകയും ചെയ്താൽ ഇടത് സ്ഥാനാർത്ഥിക്ക് നേട്ടം ഉണ്ടാക്കാൻ കഴിയും.വാർഡ്-11 റെയിൽവേ സ്റ്റേഷൻബിനി വിപിൻ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. സരിതാ സുരേഷ് ആണ് ബി.ജെ.പി സ്ഥാനാർത്ഥി. ഷീന എം.ചാക്കോ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ബിനി വിപിൻ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. സരിതാ സുരേഷ് ഒട്ടും പിന്നിലല്ല. ഷീനയും പ്രചരണത്തിൽ സജീവമാണ്.വാർഡ്-12 കല്ലുമലകോൺഗ്രസിന് മുൻതൂക്കമുള്ള വാർഡിൽ യോഹന്നാൻ ആണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. മുൻ കൗൺസിലർ കൂടിയായ സതി കോമളനെയാണ് വാർഡ് പിടിക്കാൻ സി.പി.എം ഇറക്കിയിരിക്കുന്നത്. എം.ആർ.പ്രസാദ് ആണ് ബി.ജെ.പി സ്ഥാനാർത്ഥി. ശക്തമായ മത്സരമാണ് ഇവിടെ നടക്കുന്നത്. വാർഡ്-13 ഉമ്പർനാട്ഇടത് അഭിമുഖ്യമുള്ള വാർഡിൽ സി.പി.എം സ്ഥാനാർത്ഥി അംബിക പ്രചരണത്തിൽ ഏറെ മുന്നിൽ എത്തിക്കഴിഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദ്യ.ജി നല്ല പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ബി.ജെ.പിയിൽ നിന്ന് സലീനയും സ്വതന്ത്രയായി മത്സരിക്കുന്ന ലൈല ഇബ്രാഹീമും മത്സരരംഗത്ത് സജീവമാണ്. വാർഡ്-14 ആയുർവേദ ഹോസ്പിറ്റൽബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിൽ സബിത അജിത്ത് ആണ് ബി.ജെ.പി സ്ഥാനാർത്ഥി. എന്നാൽ ഇടത്, വലത് സ്ഥാനാർത്ഥിത്വമാണ് വാർഡിനെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. നഗരസഭ വൈസ് ചെയർപേഴ്സണായ കോൺഗ്രസിലെ കൃഷ്ണകുമാരിക്കെതിരെ മത്സരിക്കുന്നത് യൂത്ത് കോൺഗ്രസ് മുൻ നേതാവാണ്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സ്വതന്ത്രയായി മത്സരിക്കുന്ന പ്രിയങ്ക.കെ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. 15 മുതൽ 21 വരെയുള്ള വാർഡുകളിലെ അവലോകനം നാളെ.



