വാണിജ്യ സിലിണ്ടറിന്‍റെ വില വർധിച്ചു..
വാണിജ്യ സിലിണ്ടറിന്‍റെ വില വർധിച്ചു. 15.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടർ വില 1595.50 രൂപയായി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വില വർധിച്ചിട്ടില്ല.
കഴിഞ്ഞ സെപ്തംബര്‍ 1ന് വാണിജ്യ സിലിണ്ടറിന്‍റെ വില കുത്തനെ കുറഞ്ഞിരുന്നു. സിലിണ്ടറിന് 50 രൂപ 50 പൈസയാണ് അന്ന് കുറഞ്ഞത്.