വീണ്ടും കുറച്ചു മക്കളേ… പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു…
പാചക വാതക സിലിണ്ടറിന് വില കുറച്ച് എണ്ണ കമ്പനികള്‍. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വിലയാണ് കുറച്ചത്.15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
പുതുക്കിയ വിലകൾ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഈ സിലിണ്ടറുകൾ ഉപയോഗിക്കുന്ന റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഗുണം ചെയ്യും.ൽ വരും.



