‘കൊണ്ടുപോയി കൂമ്പിനിട്ട് ഇടിക്കാനല്ലേ മാമാ?’; കേരള പൊലീസിന്റെ ഓണാശംസയില്‍ ട്രോള്‍പൂരം

കേരള പൊലീസിന്റെ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് കമന്റുകളുടെ പൂരം. ‘സഹായത്തിന് വിളിച്ചോണം’ എന്ന ക്യാപ്ഷനിലാണ് പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്ത് ആവശ്യമുണ്ടെങ്കിലും 112ല്‍ വിളിക്കാനാണ് വീഡിയോയില്‍ പറയുന്നത്.

ഈ പോസ്റ്റിന് താഴെയാണ് കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്. ”എന്നിട്ട് കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാന്‍ അല്ലെ.. മാമാ… നിങ്ങള്‍ക് ഇടിച്ച് പഠിക്കാന്‍ ആരെയെങ്കിലും കിട്ടണം… അതിനാണ് ഈ സോപ്പിടല്‍”- എന്നാണ് ഒരു കമന്റ്. ‘എന്തിന് സിസിടിവി ഇല്ലാത്ത സ്ഥലത്തിട്ട് ഇടിക്കാനാണോ?’, ‘ സ്റ്റേഷനില്‍ കൊണ്ടുപോയി ചെവി ഇടിച്ച് പൊട്ടിക്കാനാണോ?’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം വന്നത്.

സഹായത്തിന് വിളിച്ചോണം ഇല്ലെങ്കിൽ എല്ലാത്തിനെയും കുനിച്ച് നിർത്തി ഇടിക്കും എന്ന് ഓരാൾ പരിഹസിക്കുന്നു. കുനിച്ചു നിർത്തി ഇടിക്കാൻ അല്ലേ… കണ്ടു സിസിടിവി ഫൂട്ടേജിൽ ജനമൈത്രി പൊലീസിന്റെ മഹാത്മ്യം. അവന്മാരെ മൂന്നിനെയും പിരിച്ചുവിട്ടിട്ടു പോരേ ഉപദേശം എന്നാണ് മറ്റൊരാൾ ചോദിച്ചത്. ആളെ തല്ലി കൊല്ലാൻ ആണോ? എന്ന് ഒരു കമന്റ്. കുന്നംകുളം പഴയ SI നുഹ്മാനെ പോലെയുള്ളവർ ചെയ്യുന്ന സഹായങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്ന് മറ്റൊരാളും കമന്റ് ചെയ്യുന്നു.

Related Articles

Back to top button