ഒന്നര വർഷത്തെ തിരോധാനം..വീട്ടിൽ നിന്ന് വിളിച്ചിറിക്കിയ പെണ്‍സുഹൃത്ത് തുമ്പായി..ഒടുവില്‍ തെളിഞ്ഞത്…

ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശിക്കായുള്ള അന്വേഷണം കൊലപാതക കേസില്‍ എത്തിനില്‍ക്കുമ്പോള്‍ അതിന് തുമ്പായത് മരിച്ചയാളുടെ പെണ്‍സുഹൃത്ത്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനായുള്ള അന്വേഷണം ഇയാളുടെ പെണ്‍സുഹൃത്തിലേക്കും അതുവഴി മറ്റു രണ്ടുപേരിലേക്കും എത്തിപ്പെട്ടതോടെയാണ് തിരോധാനകേസ് കൊലപാതകക്കേസ് ആയി മാറിയിരിക്കുന്നത്. ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടതാണെന്ന് പൊലീസ് കണ്ടെത്തി. 2024 മാര്‍ച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു

തിരോധാനത്തിന്റെ കാരണങ്ങള്‍ തേടിയ പൊലീസിന് ഹേമചന്ദ്രന്‍ നിരവധി പേരുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന വിവരം ലഭിക്കുന്നു. പണം നല്‍കിയവര്‍ ആരൊക്കെയെന്ന് കണ്ടെത്തുന്നതിനിടെയാണ് ഹേമചന്ദ്രനെ ഇദ്ദേഹത്തിന്റെ പെണ്‍സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിരുന്നതായുള്ള നിര്‍ണായക വിവരം ലഭിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹേമചന്ദ്രൻ ചെറിയ ചിട്ടി തുടങ്ങി കടക്കെണിയിൽ പെടുകയായിരുന്നു. പണം നൽകിയവർ അത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് നിന്ന് ഇദ്ദേഹത്തെ ബലം പ്രയോഗിച്ചു വാഹനത്തിൽ വയനാട്ടിലേക്ക് കൊണ്ടുവന്നത്. ഇതോടെ ഇക്കാര്യത്തില്‍ വിശദമായി അന്വേഷണം നടത്തുകയായിരുന്നു മെഡിക്കല്‍ കോളേജ് പൊലീസ്.

തുടര്‍ന്ന് വയനാട് ചീരാലിനടുത്ത മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബിഎസ്. അജേഷ് എന്നിവരെ പിടികൂടുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കേസ് ചാര്‍ജ്ജ് ചെയ്ത് ഇവരെ ചോദ്യം ചെയ്തതോടെയാണ് ഹേമചന്ദ്രന്‍ ജീവനോടെയില്ലെന്ന് മനസിലാകുന്നത്. കൊലപാതം നടന്നതായും മൃതദേഹം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തില്‍ മറവുചെയ്തതായുമുള്ള വിവരങ്ങള്‍ പുറത്തുവരികയായിരുന്നു

Related Articles

Back to top button