മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു…

കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റിൽ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെത്തിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു. പുറത്തെത്തിച്ച പുലി ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് മാറ്റി. കൂട്ടിലുള്ള പുലിയെ കൂടുതൽ പരിശോധനയ്ക്കുശേഷം ഉള്‍ക്കാട്ടിൽ തുറന്നുവിടുന്നതിലടക്കം തീരുമാനമെടുക്കും. പുലിയെ പിടിക്കാനായി കിണറ്റിനുള്ളില്‍ ഇന്നലെയാണ് കൂട് സ്ഥാപിച്ചിരുന്നത്. കിണറ്റിനുള്ളില്‍ ഇറക്കാവുന്നതരത്തിലുള്ള ചെറിയ കൂടാണ് സ്ഥാപിച്ചത്. ചൊവ്വാഴ്ചയാണ് കൂടരഞ്ഞി പെരുമ്പൂള കുര്യന്‍റെ ക‍ൃഷിയിടത്തിലെ പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറ്റില്‍ പുലി വീണത്

Related Articles

Back to top button