സ്കൂളിലേക്കെന്ന് പറഞ്ഞ് പോയത് ഇന്നലെ രാവിലെ..പ്ലസ് ടു വിദ്യാർത്ഥിയെ ‌കാണാനില്ലെന്ന് പരാതി..

എറണാകുളം പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. വിദ്യാര്‍ത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9496 976421, 9846 681309

Related Articles

Back to top button