കാവിക്കൊടിയേന്തിയ ഭാരതാംബ..മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം..

സർക്കാ‍ർ പരിപാടികളിൽ ആർഎസ്എസിൻ്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ ഗവ‍ർണറെ എതി‍ർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവ‍ർണർ രാജേന്ദ്ര അർലേകറെ അറിയിക്കും. മറ്റ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സർക്കാരിൻ്റെ തീരുമാനം.

Related Articles

Back to top button