ലക്ഷ്യം ഹോസ്റ്റലുകൾ.. വാങ്ങുന്നത് ബാം​ഗ്ലൂരിലെ മൊത്തവിതരണക്കാരിൽ നിന്നും.. സൂക്ഷിച്ചത്…

എറണാകുളം പാലാരിവട്ടത്ത് 106 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന യുവാക്കളാണ് പിടിയിലായത്. പാലാരിവട്ടം സൗത്ത് ജനത റോഡ് പരിസരത്ത് നിന്നുമാണ് പത്തനംതിട്ട സ്വദേശിയായ അശ്വിൻ, കോട്ടയം സ്വദേശിയായ അക്ബർ ഖാൻ എന്നിവരെ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് എസ്ഐയും ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഷോൾഡർ ബാഗിലും പോക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിലെ മൊത്ത വിപണനക്കാരിൽ നിന്നും എംഡിഎംഎ എടുത്ത് കൊണ്ട് വരവേയാണ് ഇവർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി

Related Articles

Back to top button