ധീരമായ നിലപാട് എടുക്കുന്ന ജഡ്ജിമാരെ സംരക്ഷിക്കാൻ സുപ്രീംകോടതി കൊളീജീയം പരാജയപ്പെടുന്നു

ധൈര്യത്തോടെയും സത്യസന്ധതയോടെയും പ്രവർത്തിച്ച ജഡ്ജിമാർക്കൊപ്പം നിൽക്കുന്നതിൽ സുപ്രീം കോടതി കൊളീജിയം മുമ്പ് പരാജയപ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപങ്കർ ദത്ത. ഇത്തരം സംഭവങ്ങൾ ജഡ്ജിമാരെ ധാർമ്മികതയ്ക്ക് മുൻഗണന നൽകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ധീരമായ നിലപാട് എടുക്കുന്ന ജഡ്ജിമാരെ സംരക്ഷിക്കാൻ സുപ്രീംകോടതി കൊളീജീയം പരാജയപ്പെടുന്നു. മുൻകാല അനുഭവങ്ങൾ ഇത് വ്യക്തമാക്കുന്നു. ഇതിനാൽ മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന ജഡ്ജിമാർ കുറയുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34 നിന്ന് 40 ആക്കണമെന്നും ജഡ്ജി ദത്ത പറഞ്ഞു. സുപ്രീം കോടതി അവധി ദിവസങ്ങൾ എടുക്കുന്നതുൾപ്പെടെയുള്ള വിമർശനങ്ങളെ ജസ്റ്റിസ് ദത്തയും ജസ്റ്റിസ് നാഗരത്നയും അഭിസംബോധന ചെയ്തു



