ജില്ലയിൽ ജീപ്പ് സവാരിക്കും ഓഫ് റോഡ് സവാരിക്കും നിരോധനം…

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.ജീപ്പ് സവാരിയും ഓഫ്-റോഡ് സവാരികളും ഉൾപ്പെടെയാണു നിരോധനം ബാധകമാകുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊലീസ്, പഞ്ചായത്ത്, മോട്ടോർ വാഹന വകുപ്പ്, വനവകുപ്പ് ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്താനും നിർദേശമുണ്ട്.

Related Articles

Back to top button