തണുത്ത് പോയോ.. എങ്കിൽ ഈ ആഹാരങ്ങൾ കഴിക്കരുത്.. അപകടം…
ഏത് ഭക്ഷണമായാലും ചൂടോടുകൂടി കഴിയ്ക്കുന്നതാണ് നല്ലത്.ചില ആഹാരങ്ങൾ തണുത്താൽ അതിന്റെ രുചി നഷ്ടമാകും.കൂടാതെ ചില ആഹാരങ്ങൾ തണുത്താൽ ശരീരത്തിന് തന്നെ ദോഷമായി മാറാറുണ്ട്.ഇത്തരത്തില്‍ തണുത്തതിന് ശേഷം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം..
ഒന്നാമതായി ചോറ്, തണുത്ത ചോറ് കഴിയ്ക്കുന്നത് ശരീരത്തിന് ദോഷാണ്.തണുത്ത ചോറില്‍ ബാസിലസ് സെറിയസ് പോലുള്ള ബാക്ടീരിയകള്‍ കാണപ്പെടാം. ചോറ് ശരിയായി ചൂടാക്കിയില്ലെങ്കില്‍ ഇത് ഭഷ്യവിഷബാധയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ചോറ് തണുത്ത് കഴിഞ്ഞാല്‍ ചൂടാക്കി വേണം വീണ്ടും ഉപയോഗിക്കാന്‍.
അതുപോലെ ചിക്കന്‍ തണുത്ത ശേഷം വീണ്ടും ചൂടാക്കുന്നത് അത് വരണ്ടതും കടുപ്പമുള്ളതുമാക്കാന്‍ കാരണമാകും. ബാക്ടീരിയയുടെ വളര്‍ച്ച ഒഴിവാക്കാനായി സുരക്ഷിതമായ ഊഷ്മാവില്‍ ചൂടാക്കേണ്ടത് പ്രധാനമാണ്.കൂടതെ പാസ്ത തണുത്ത ശേഷം കഴിയ്ക്കുന്നത് വിശപ്പില്ലായ്മയ്ക്ക് കാരണമാകും. മാത്രമല്ല അത്ര ആസ്വാദ്യകരവുമായിരിക്കില്ല. പക്ഷേ വീണ്ടും ചൂടാക്കിയാല്‍ അത് മൃദുവും കഴിയ്ക്കാന്‍ എളുപ്പവുമായി തോന്നും.
ഉരുളക്കിഴങ്ങ് തണുത്താല്‍ അത് ദഹനപ്രശ്‌നത്തിന് കാരണമാകും. ഇവയില്‍ വിഘടിക്കാന്‍ പ്രയാസമുളള അന്നജമുണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ദഹനത്തെ ബാധിക്കും. ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചൂടോടുകൂടി അത് കഴിയ്ക്കുന്നതാണ് ഉത്തമം.