മുട്ട അത്ര നല്ലതല്ല.. മുട്ട കഴിച്ചാല്‍ ആയുസ് 13 മിനിറ്റ് കുറയും.. കോക്ക് ആണെങ്കിൽ 12ഉം….
കരിക്കും സംഭാരവുമൊക്കെ ഏറെ പ്രിയത്തോടെ കൊണ്ടുനടന്ന മലയാളികൾക്ക് ഇപ്പോൾ പ്രിയം കോക്ക് പോലുള്ള പാനീയങ്ങളാണ് .എന്നാൽ ഈ പാനീയങ്ങൾ നിങ്ങളുടെ ആയുസിന്റെ 12 മിനിറ്റ് കവര്‍ന്നെടുക്കുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസമാകുമോ?.എന്നാൽ അതാണ് സത്യം.കോക്ക് മാത്രമല്ല, ആരോഗ്യകരമെന്ന് പറയപ്പെടുന്ന മുട്ടയും ബ്രേക്ക്ഫാസ്റ്റ് സാന്‍ഡ് വിച്ചുമൊക്കെ പട്ടികയിലുണ്ട്. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണ വിഭാഗത്തില്‍ വരുന്ന മിക്ക ഭക്ഷണങ്ങളും നമ്മുടെ ആയുസ് വെട്ടിച്ചുരുക്കുന്നുണ്ടെന്ന് മിഷിഗണ്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. കോക്ക് പോലുള്ള പാനീയങ്ങള്‍ 12 മിനിറ്റ് കവര്‍ന്നെടുക്കുമ്പോള്‍ ഹോട്ട്‌ഡോഗ് ആരാധകരുടെ ആയുസ് ഓരോ തവണയും 36 മിനിറ്റ് വീതമാണ് കുറയ്‌ക്കുന്നത്.
മുട്ടയും ബ്രേക്ക്ഫാസ്റ്റ് സാന്‍ഡ് വിച്ചും കഴിക്കുന്നതു കൊണ്ട് 13 മിനിറ്റ് വീതമാണ് ആയുസു കുറയുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.ആളുകളുടെ ഇഷ്ടഭക്ഷണങ്ങളായ പിസ്സ, മക്രോണി, ഹോട്ട്‌ഡോഗ്, കോക്ക് തുടങ്ങിയവ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നതായി കണ്ടെത്തിയെങ്കിലും ചിലതരം മത്സ്യങ്ങള്‍ പോലുള്ള ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ ആയുസ് വര്‍ധിപ്പിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.കൂടാതെ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഹൃദ്രോഗ സാധ്യത 50 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ട് 48 മുതല്‍ 53 ശതമാനം വരെ വര്‍ധിപ്പിക്കാം. കൂടാതെ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 12 ശതമാനം കൂടുതലാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.