തെങ്ങിനു മുകളിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി.
അമ്പലപ്പുഴയിൽ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി.
ആമയിട എട്ടാം വാർഡിൽ മുരിങ്ങനാട് വിജയൻ്റെ തെങ്ങിൽ തേങ്ങ ഇടാൻ കയറിയ കല്യാണ പറമ്പിൽ ശ്രീകുമാർ (52)നെയാണ് തകഴി അഗ്നി രക്ഷാ സേന എത്തി രക്ഷപ്പെടുത്തിയത്.തിങ്കളാഴ്ച വൈകിട്ട് 5-30 ഓടെ ആമയിടയിലായിരുന്നു സംഭവം.
തെങ്ങിൽ മുകളിൽ എത്താറായപ്പോൾ യന്ത്രം തകരാറിലായതിനെ തുടർന്ന് മുകളിലേക്കും, താഴേക്കും പോകാനാവാതെ ബുദ്ധിമുട്ടിയ ശ്രീകുമാറിനെ തകഴി അഗ്നി രക്ഷാ ഓഫീസർ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലെത്തിയ സേന 3 ഏണികൾ ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.40 അടിയോളം ഉയരമുള്ള തെങ്ങിൻ്റെ മുകളിലാണ് ശ്രീകുമാർ
കുടുങ്ങിയത്.അരമണിക്കൂറോളം കണ്ടു നിന്ന നാട്ടുകാരും പരിഭ്രാന്തിയിലായിരുന്നു.



