നെടുമ്പാശേരിയിലെത്തിയ ദമ്പതികളെ ആശുപത്രിയിലെത്തിച്ച് വയറിളക്കി.. പുറത്തെടുത്തത് 16 കോടിയുടെ 163….

നെടുമ്പാശേരി കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയിൽ 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രതികൾ ആർക്ക് വേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടില്ല. ഇതിനായി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതികൾ വലിയ അളവിൽ കൊക്കയ്ൻ കടത്തുമെന്ന് ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു ഇരുവരെയും വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button