വീടിന് സമീപത്തെ പറമ്പിലെ പൊത്തിൽ 2 അതിഥികൾ.. പുറത്തെടുത്തിട്ടും ശൗര്യമടങ്ങിയില്ല.. ഒടുവിൽ…

വീടിനോട് ചേർന്ന പറമ്പിൽനിന്നും മൂർഖൻ പാമ്പുകളെ പിടികൂടി.കോഴിക്കോട് മുക്കത്താണ് സംഭവം.. കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി സ്വദേശി എതിർപാറമ്മൽ കൃഷ്‌ണത് ബാലന്‍റെ വീട്ടുവളപ്പിൽ നിന്നാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്. വീട്ടുവളപ്പിലെ പൊത്തിലായിരുന്നു പാമ്പുകൾ.
വനംവകുപ്പിലെ സ്നെക് റെസ്ക്യു പ്രവർത്തകർ എത്തിയാണ് പാമ്പുകളെ പിടികൂടിയത്.പൊത്തിനുള്ളിൽ കയറിയ പാമ്പുകളെ ഏറെ ശ്രമകരമായാണ് പിടികൂടിയത്. പൊത്ത് പൊളിച്ചശേഷം പുറത്തെടുത്ത പാമ്പ് വീണ്ടും പൊത്തിനുള്ളിലേക്ക് കയറിപോയി. ഒരോ പാമ്പുകളെയായിട്ടാണ് പുറത്തെടുത്തത്. പിടികൂടിയ പാമ്പുകളെ ഉള്‍ക്കാട്ടിൽ തുറന്നുവിടും.

Related Articles

Back to top button