വാദം നടക്കുന്നതിനിടെയാണ് ചേംബറിൽ മേശയ്ക്ക് താഴെ അനക്കം…കുടുംബ കോടതിയിൽ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്…

cobra snake found in kannur family court

കുടുംബ കോടതിയിൽ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. വാദം നടക്കുന്നതിനിടെയാണ് ചേംബറിൽ മേശയ്ക്ക് താഴെയായി പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിചാരണ നടപടികൾ നടക്കുന്നതിനാൽ ജഡ്ജി ചേംബറിൽ ഉണ്ടായിരുന്നില്ല.

ജഡ്ജിയുടെ ഓഫീസ് അസിസ്റ്റൻഡ് ആണ് മേശയ്ക്കടിയിൽ മൂർഖനെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി മൂർഖനെ പിടികൂടുകയായിരുന്നു. കണ്ണൂർ കോടതി പരിസരത്ത് പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് ജീവനക്കാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

Related Articles

Back to top button