തേങ്ങ എടുക്കാൻ സ്റ്റോർറൂമിൽ കയറി… വീട്ടുജോലിക്കാരി കണ്ടത് തലയുയർത്തി നിൽക്കുന്ന..
മാഞ്ഞൂർ സൗത്ത് മകുടാലയം പള്ളിയുടെ സമീപമുള്ള വീട്ടിൽ നിന്നും മൂർഖൻ പാമ്പിൻ പിടികൂടി. വീട്ടിലെ സ്റ്റോർ റൂമിന്റെ അര കല്ലിനടിയിലയുണ്ടായിരുന്ന മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. തേങ്ങ എടുക്കുന്നതിനായി സ്റ്റോർ റൂമിലേക്ക് കയറിയ വീട്ടുജോലിക്കാരി എന്തോ അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നോക്കിയപ്പോൾ കണ്ടത് പത്തി വീശി നിന്ന മൂർഖൻ പാമ്പിനെയാണ്. ഇതോടെ യുവതി ഭയന്ന് നിലവിളിച്ച് പുറത്തേക്ക് ഓടി. ആളനക്കം കേട്ടതോടെ പാമ്പ് അരകല്ലിന് അടിയിലേക്ക് കയറി. തുടർന്ന് വീട്ടുകാർ വിവരം അറിയിച്ചതോടെ സർപ്പ സ്നേക് റെസ്ക്യൂവർ ജോമോൻ ശാരിക കുറുപ്പന്തറ സ്ഥലത്തെത്തുകയും രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടുകയായുമായിരുന്നു.
ആദ്യ ഘട്ടത്തിൽ പാമ്പിനായി സ്റ്റോർ റൂം മുഴുവൻ പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടർന്ന് രണ്ടു പേർ ചേർന്ന് ഏകദേശം രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് അരകല്ല് തറ പെളിച്ചു മാറ്റിയത്. കല്ലുകളും കഷണങ്ങളും നിറച്ച തറ പൂർണ്ണമായും പൊള്ളിച്ചു മാറ്റുക ശ്രമകരമായ ജോലിയായിരുന്നു. ഇതിനൊടുവിൽ പടം പൊഴിച്ച നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ജോമോൻ ശാരിക റെസ്ക്യൂ ചെയ്യുകയുമായിരുന്നു. പടം പൊഴിച്ച പാമ്പിൻ്റെ സാന്നിധ്യം ഒരു മാസം വരെ പടം കാണുന്നതിന് സമീപ പ്രദേശങ്ങളിൽ കണ്ടുവരാറുണ്ടെന്നാണ് ജോമോൻ ശാരിക പറഞ്ഞു.
റെസ്ക്യൂ ചെയ്ത മൂർഖൻ പാമ്പിനെ വനം വകുപ്പിന് കൈമാറി. അഞ്ച് അടിയോളം നീളമുള്ള മൂർഖനാണ് പിടിയിലായത്. കുറച്ച് ദിവസങ്ങൾ മുൻപാണ് മകുടാലയം പള്ളിയുടെ പിൻവശത്തുള്ള പാട ശേഖരത്തിന് സമീപമുള്ള കയ്യാലയിൽ നിന്നും അടയിരുന്ന 3 വലിയ പെരുംപാമ്പുകളെയും 96 ഓളം മുട്ടകളും ജോമോൻ ശാരിക റെസ്ക്യു ചെയ്തത്.



