‘അറസ്റ്റ് ചെയ്യൂ’, യുവതിയുടെ വൈകാരിക ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി നേരിട്ട് ഡിജിപിക്ക് നിർദ്ദേശം നൽകി; രാത്രി 8 ന്…

മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിർദ്ദേശ പ്രകാരം. പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടതോടെയാണ് ഡി ജി പിയ്ക്ക് അടിയന്തര നിർദ്ദേശം നൽകിയത്. രാഹുൽ പുറത്തുനിൽക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതിൽ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. വിദേശത്തുനിന്ന് എത്തിയ ശേഷം 164 മൊഴി രേഖപ്പെടുത്തിയ മതി അറസ്റ്റ് എന്ന പോലീസിന്റെ മുൻ തീരുമാനമാണ് ഇതോടെ മാറിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഡി ജി പി ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടു. പിന്നെ അതീവ രഹസ്യമായ നീക്കങ്ങളിലൂടെയായിരുന്നു രാഹുലിനെ അർധരാത്രി തന്നെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button