രാജ്ഭവനിലെത്തി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി…

cm of kerala pinarayi vijayan meeting with governor rajendra vishwanath arlekar

ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റോളം ഗവർണ്ണറുമായി ചർച്ച നടത്തി. ബില്ലുകളിൽ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചതായി സൂചനയുണ്ട്. സ്വകാര്യ സർവ്വകലാശാല ബിൽ മൂന്നിന് നിയമസഭ പരിഗണിക്കുന്നുണ്ട്. യുജിസി കരട് ഭേദഗതിക്കെതിരെ കേരളം ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചതിൽ ഗവ‍ർണ്ണർ നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുജിസി കരടിനെതിരെയെന്ന പ്രയോഗം മാറ്റിയിരുന്നു.  

Related Articles

Back to top button