വി സി നിയമന തര്‍ക്കത്തിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച.. 15 മിനിട്ട് നീണ്ടു…

വി സി നിയമന തര്‍ക്കത്തിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച. ലോക് ഭവനില്‍ നടന്ന കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു. ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാനെത്തിയതെന്ന് സൂചന. ഗവർണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകൾ വിസി നിയമനത്തിന് നൽകിയതിനാൽ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കത്തിലാണ്. അതിനിടയിലാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സമവായം ആയില്ല എന്നാണ് വിവരം. മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാനാണ് മുഖ്യമന്ത്രി എത്തിയത്.
വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ ഗവര്‍ണര്‍ ഇന്ന് പരസ്യമായി വിമര്‍ശിച്ചിരുന്നു. വിസിയെ നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമം പാലിക്കാന്‍ പറയുന്നതിന് പകരം നിങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്യാമെന്ന് കോടതി പറയുന്നത് ശരിയല്ലെന്നും വിമര്‍ശനമുണ്ട്.
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരെ സുപ്രീംകോടതി തീരുമാനിക്കുന്നതിനെതിരെയാണ് ഗവര്‍ണറുടെ വിമര്‍ശനം. യുജിസി ചട്ടവും കണ്ണൂര്‍ വിസി കേസിലെ വിധിയും പരാമര്‍ശിച്ചായിരുന്നു ഗവര്‍ണര്‍ സുപ്രീംകോടതിയെ വിമര്‍ശിച്ചത്.
