കോടതി പരിസരത്തുവച്ച് അഭിഭാഷകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ക്ലർക്ക്…
കോടതി പരിസരത്ത് വച്ച് അഭിഭാഷകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ജൂനിയര്‍ അഭിഭാഷകന്‍ കണ്ണന്‍ ചികിത്സയിൽ.സംഭവത്തിൽ കോടതിയിലെ ക്ലര്‍ക്ക് ആയ പ്രതി അനന്ദന്‍ കീഴടങ്ങി.ഹൊസൂര്‍ കോടതി പരിസരത്താണ് സംഭവം.ഇന്ന് ഉച്ചയോടെയായിരുന്നു നടക്കുന്ന സംഭവം.ഒരു കേസിലെ വാദം കഴിഞ്ഞ് കണ്ണന്‍ കോടതിവളപ്പില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഓടിയെത്തിയ പ്രതി കണ്ണനെ നിരവധി തവണ വെട്ടി. രക്തം വാര്‍ന്ന് നിലത്തുവീണിട്ടും ആക്രമണം തുടര്‍ന്നു. അഭിഭാഷകര്‍ ഓടിക്കൂടിയതിന് പിന്നാലെ അനന്ദന്‍ രക്ഷപെട്ടു. എന്നാല്‍ അല്‍പം കഴിഞ്ഞ് കോടതിയിലെത്തി കീഴടങ്ങി. കണ്ണന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില നില അതീവഗുരുതരമായി തുടരുന്നു.വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ നേത്തേ വാക്കേറ്റമുണ്ടായിരുന്നതായി അഭിഭാഷകരും മൊഴി നല്‍കിയിട്ടുണ്ട്.