മെഡിക്കൽ കോളേജ് ബാറിനു മുന്നിൽ സംഘർഷം… യുവാവിന് കുത്തേറ്റു… പ്രതി അറസ്റ്റിൽ…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. കൊല്ലം സ്വദേശി സനോജിനാണ് പരിക്കേറ്റത്. സനോജിന് വയറ്റിലാണ് പരിക്കേറ്റത്. അതേസമയം, സനോജിനെ മർദ്ദിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. സനോജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

Related Articles

Back to top button