ശബരിമല സ്വർണക്കൊള്ള: മഹിളാ മോർച്ചയുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം

ശബരിമല സ്വർണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോർച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡിന് മുകളിലേയ്ക്ക് കയറി. സെക്രട്ടേറിയറ്റിൻറെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. റോഡിൽ ഇരുന്ന് സമരക്കാർ ശരണം വിളിച്ച് പ്രതിഷേധിച്ചു. പിണറായി സർക്കാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻറെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എംടി രമേശ്, വൈസ് പ്രസിഡൻറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button