താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി, നാടൻ പാട്ടിനിടെ യുവാക്കൾ തമ്മിൽ സംഘർഷം

കീഴാറ്റൂർ താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി. കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത്. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു. ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പൊലീസിന് ചെറിയതോതിലെങ്കിലും ലാത്തിയടക്കം ഉപയോഗിക്കേണ്ടി വന്നു.



