‘ഹലോ.. പൊലീസ് സ്റ്റേഷനല്ലേ, ആര്യനാട് ബിവറേജിൽ നിന്നാണ്, ഒന്ന് വേഗം വരാവോ’! ക്രിസ്മസ് ദിനത്തിൽ ഷോപ്പിൽ….

ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കം ആണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്. കൂട്ടത്തല്ലിൽ രണ്ടു പേർക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. സംഘർഷം വലിയ നിലയിലേക്ക് മാറിയതോടെ ബിവറേജസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സഹായം തേടി. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം പൂർണമായും ഒഴിവായത്.

Related Articles

Back to top button